Saturday, March 19, 2011

ബിയ്യം കായലില്‍ തൂക്കുപാലം നിര്‍മാണം പുരോഗമിക്കുന്നു

പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്കിനെയും പൊന്നാനി നഗരസഭയെയും എളുപ്പമാര്‍ഗം ബന്ധിപ്പിക്കുന്ന ബിയ്യം കായല്‍ ടൂറിസ്റ്റ്‌കേന്ദ്രത്തില്‍ നിര്‍മിക്കുന്ന തൂക്കുപാലത്തിന്റെ പണി അവസാനഘട്ടത്തില്‍.

പതിനഞ്ച് മീറ്റര്‍ ഉയരത്തില്‍ ഇരുകരകളിലും ഇരുമ്പ് കോളം സ്ഥാപിച്ചുകഴിഞ്ഞു. ഇതിലാണ് തൂക്കുപാലം ഘടിപ്പിക്കുന്നത്. പാലം തൂക്കിയിടാനുള്ള റോപ്പ് പ്ലാറ്റ്‌ഫോമും അടുത്തദിവസം സംഘടിപ്പിക്കും. ഒന്നരമീറ്റര്‍ വീതിയും 85 മീറ്റര്‍ നീളവുമാണ് പാലത്തിന്. ഒരുകോടി 30 ലക്ഷംരൂപ ചെലവ് വരുന്ന തൂക്കുപാലം നിര്‍മിക്കുന്നത് എറണാകുളത്തെ കെല്‍ കമ്പനിയാണ്.

ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് Feb 18ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാകും.

പൊന്നാനി: പൊന്നാനി കോള്‍നിലത്തെ ഉപ്പുവെള്ള ഭീഷണിയില്‍നിന്നും അധികജല ഭീഷണിയില്‍നിന്നും മുക്തമാക്കുന്ന ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ് 18ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാകും. എട്ടര കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. 1937-ല്‍ നിര്‍മിച്ച ബിയ്യം റഗുലേറ്റര്‍ കഴിഞ്ഞ 22 വര്‍ഷമായി പൂര്‍ണമായും തകര്‍ന്നിരുന്നു. പതിറ്റാണ്ടുകള്‍ ഇത് പുനര്‍നിര്‍മിക്കാന്‍ പ്രദേശവാസികളും കര്‍ഷകരും മുറവിളിയുണ്ടാക്കിയെങ്കിലും 2006ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതിക്ക് പുതുജീവന്‍ നല്‍കിയത്. ഏഴുകോടി എസ്റ്റിമേറ്റില്‍ 2008ല്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കി. 2009ല്‍ സാങ്കേതികാനുമതിയും ലഭ്യമാക്കി. താലൂക്കിലെ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ പഞ്ചായത്തിന്റെയും വിഹിതമായി ഒരുകോടി 47 ലക്ഷം രൂപയും പദ്ധതിക്ക് നല്‍കി. ഇതോടെ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി. പഴയ റഗുലേറ്ററിന്റെ പടിഞ്ഞാറുഭാഗത്താണ് പുതിയ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. നൂറുമീറ്റര്‍ നീളമുള്ള പാലത്തിന് ആറുമീറ്റര്‍ വീതിയുണ്ട്. ഇതില്‍ നാലര മീറ്റര്‍ റോഡും ഒന്നര മീറ്റര്‍ നടപ്പാതയുമാണ്. നാല് വിയറുകളും 10 ഷട്ടറുകളും 10 മോട്ടോറുകളും സ്ഥാപിച്ചിട്ടുണ്ട്. പൊന്നാനി ഭാഗത്തേക്ക് 340 മീറ്റര്‍ നീളത്തിലും മാറഞ്ചേരി കാഞ്ഞിരമുക്ക് ഭാഗത്തേക്ക് 40 മീറ്റര്‍ നീളത്തിലുമുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ 10,000 ഹെക്ടര്‍ കോള്‍കൃഷിക്ക് നേരിട്ട് പ്രയോജനം ലഭിക്കും.

Sunday, September 14, 2008

ബിയ്യം കായല്‍ വള്ളംകളിയില്‍ പറക്കും കുതിര ജേതാക്കള്‍.

പൊന്നാനി:ടൂറിസം വാരഘോഷത്തിന്റെ ഭാഗമായി ബിയ്യം കായലില്‍ നടന്ന വള്ളംകളിയില്‍ 'പറക്കും കുതിര' ജേതാക്കളായി.
ആരാധനാ സ്പോര്‍ട്സ് ക്ലബിന്റെ 'കായല്‍ മാണിക്യം' രണ്ടാം സ്ഥാനവും ,കടവനാട് സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബിന്റെ 'ചുള്ളിക്കാടന്‍' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മൈനര്‍ വിഭാഗത്തില്‍ പുഴമ്പ്രം വിവേകാനന്ദ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ വടക്കുംന്നാഥന്‍ഒന്നാമതെത്തി.നവരശ്മി സ്പോര്‍ട്സ് ക്ലബിന്റെ 'സൂപ്പര്‍ജെറ്റ് 'രണ്ടാം സ്ഥാനവും,സാന്റോസ് സ്പോര്‍ട്സ് ക്ലബിന്റെ 'കൊച്ചുവമ്പന്‍' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മൈനര്‍ ബി വിഭാഗത്തില്‍ ചലഞ്ച് ക്ലബിന്റെ 'കായല്‍പ്പട' ഒന്നാമതെത്തി. പുഴമ്പ്രം വിവേകാനന്ദ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ 'കാവിലമ്മ' രണ്ടാം സ്ഥാനവും,ജീവശക്തി സ്പോര്‍ട്സ് ക്ലബിന്റെ 'വജ്ര' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കലക്ടര്‍ എം.സി.മോഹന്‍ദാസ്‌ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

Sunday, August 31, 2008

Boat race

Biyyam Kayal(lake) is a green laciniate waterway situated near Edappal in Malappuram District. A boat race held in its extensive stretch of water during Onam draws a large number of people from far and near. Women rowers also participate in the race.

The annual boat race in Biyyam Lake will take place here on Friday.
About a dozen boats representing various clubs in and around Ponnani will take part in the race, according to the organisers.

Tuesday, May 6, 2008

Biyyam Lake

Biyyam Lake , Biyyam Kayal is a green fringed waterway situated near Edappal in Malappuram District.