പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്കിനെയും പൊന്നാനി നഗരസഭയെയും എളുപ്പമാര്‍ഗം ബന്ധിപ്പിക്കുന്ന ബിയ്യം കായല്‍ ടൂറിസ്റ്റ്‌കേന്ദ്രത്തില്‍ നിര്‍മിക്കുന്ന തൂക്കുപാലത്തിന്റെ പണി അവസാനഘട്ടത്തില്‍.
പതിനഞ്ച് മീറ്റര്‍ ഉയരത്തില്‍ ഇരുകരകളിലും ഇരുമ്പ് കോളം സ്ഥാപിച്ചുകഴിഞ്ഞു. ഇതിലാണ് തൂക്കുപാലം ഘടിപ്പിക്കുന്നത്. പാലം തൂക്കിയിടാനുള്ള റോപ്പ് പ്ലാറ്റ്‌ഫോമും അടുത്തദിവസം സംഘടിപ്പിക്കും. ഒന്നരമീറ്റര്‍ വീതിയും 85 മീറ്റര്‍ നീളവുമാണ് പാലത്തിന്. ഒരുകോടി 30 ലക്ഷംരൂപ ചെലവ് വരുന്ന തൂക്കുപാലം നിര്‍മിക്കുന്നത് എറണാകുളത്തെ കെല്‍ കമ്പനിയാണ്.
Saturday, March 19, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment