പൊന്നാനി:ടൂറിസം വാരഘോഷത്തിന്റെ ഭാഗമായി ബിയ്യം കായലില്‍ നടന്ന വള്ളംകളിയില്‍ 'പറക്കും കുതിര' ജേതാക്കളായി.
ആരാധനാ സ്പോര്‍ട്സ് ക്ലബിന്റെ 'കായല്‍ മാണിക്യം' രണ്ടാം സ്ഥാനവും ,കടവനാട് സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബിന്റെ 'ചുള്ളിക്കാടന്‍' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മൈനര്‍ എ വിഭാഗത്തില്‍ പുഴമ്പ്രം വിവേകാനന്ദ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ വടക്കുംന്നാഥന്‍ഒന്നാമതെത്തി.നവരശ്മി സ്പോര്‍ട്സ് ക്ലബിന്റെ 'സൂപ്പര്‍ജെറ്റ് 'രണ്ടാം സ്ഥാനവും,സാന്റോസ് സ്പോര്‍ട്സ് ക്ലബിന്റെ 'കൊച്ചുവമ്പന്‍' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മൈനര്‍ ബി വിഭാഗത്തില്‍ ചലഞ്ച് ക്ലബിന്റെ 'കായല്‍പ്പട' ഒന്നാമതെത്തി. പുഴമ്പ്രം വിവേകാനന്ദ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ 'കാവിലമ്മ' രണ്ടാം സ്ഥാനവും,ജീവശക്തി സ്പോര്‍ട്സ് ക്ലബിന്റെ 'വജ്ര' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കലക്ടര്‍ എം.സി.മോഹന്‍ദാസ് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
Sunday, September 14, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment